വോട്ടര്‍മാരെ സ്വാധീനിച്ചെന്ന പരാതി; വീരേന്ദ്ര കുമാറിനോട് തെ.കമ്മീഷന്‍ വിശദീകരണം തേടി

MP_VEERENDRAKUMARപാലക്കാട് : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി വീരേന്ദ്രകുമാര്‍ സ്വര്‍ണ്ണമോതിരവും, പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിച്ചെന്ന പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.

ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനാണ് വീരേന്ദ്രകുമാറിനെതിരെ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി കാട്ടി മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തകള്‍ സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.