Section

malabari-logo-mobile

വോളിബോള്‍ താരം കെ ഉദയകുമാര്‍ അന്തരിച്ചു

HIGHLIGHTS : തിരുവനന്തപുരം: ഇന്ത്യന്‍ വോളിബോളിലെ സൂപ്പര്‍ താരം കെ ഉദയകുമാര്‍ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരു...

Untitled-1 copyതിരുവനന്തപുരം: ഇന്ത്യന്‍ വോളിബോളിലെ സൂപ്പര്‍ താരം കെ ഉദയകുമാര്‍ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ന് രാവിലെ ഓഫീസ് റൂമില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

2006 മുതല്‍ കേരളാ ഗവര്‍ണറുടെ എ ഡി സി യാണ്. 1980 ലെ സോള്‍ ജൂനിയര്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. വോളിബോളിന് നല്‍കിയ സംഭാവന പരിഗണിച്ച് 1991 ല്‍ അര്‍ജുന അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി. അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്ഥിര സാന്നിദ്ധ്യമായിരുന്ന ഉദയകുമാര്‍ കേരളാ യൂണിവേഴ്‌സിറ്റി ടീമിലൂടെ സംസ്ഥാന തലങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചു. കേരളാ പോലീസ് ടീമിന് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. 1982 ല്‍ ജി വി രാജാ അവാര്‍ഡും, 1989 ല്‍ ജിമ്മി ജോര്‍ജ്ജ് അവാര്‍ഡും ലഭിച്ചു.

sameeksha-malabarinews

മാരാലികുളം പറമ്പില്‍ വീട്ടില്‍ കരുണാകര കുറുപ്പിന്റെയും, അമ്മിണിയമ്മയുടെയും മകനായ ഉദയകുമാര്‍ കേരളത്തിനും, ഇന്ത്യക്കും സ്വപ്നതുല്ല്യമായ വിജയങ്ങള്‍ നേടി തന്നിട്ടുണ്ട്. ലേഖയാണ് ഭാര്യ. അഞ്ജലി, പല്ലവി എന്നിവര്‍ മക്കളാണ്. നാളെ രാവിലെ 9 മണി മുതല്‍ രാജ്ഭവനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകീട്ട് മാരാലികുളത്ത് സംസ്‌കരിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!