ഗാന്ധി സ്‌മൃതികള്‍ ഉണര്‍ത്തി വള്ളിക്കുന്ന്‌ പൊതുഇടത്തിന്റെ ജയന്തി ആഘോഷം

vallikunnuപരപ്പനങ്ങാടി: ‘ഗാന്ധിയാണ്‌ ശരി’ എന്ന തത്വത്തെ മുന്‍നിര്‍ത്തി പൊതുഇടം അരിയല്ലൂര്‍ യുവജന കൂട്ടായിമയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷം നടത്തി. വള്ളിക്കുന്ന്‌ റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത്‌ ഗാന്ധിചരിത്ര ചിത്ര പ്രദര്‍ശനവും, ‘ക്ഷമകരുത്താണ്‌ ദൗര്‍ബല്യമല്ല” എന്ന ഗാന്ധി ആശയത്തെ ആസ്‌പതമാക്കി പൊതു അഭിപ്രായ ശേഖരണവും സെമിനാറും നടന്നു.

പരിപാടിക്ക്‌ വിക്രമന്‍ എ.കെ നേതൃത്വം നല്‍കി. ഉദയന്‍ എന്‍.വി, കേശവന്‍ മംഗലശ്ശേരി, ഷെറിന്‍ ബാബു, രഞ്‌ജുദാസ്‌, ലബീബ്‌, സഞ്ചയ്‌ എന്നിവര്‍ സംസാരി്‌ച്ചു.