Section

malabari-logo-mobile

വീണ്ടും തിരിച്ചടി: വിഴിഞ്ഞം ടെണ്ടര്‍ എടുക്കാന്‍ ആളില്ല

HIGHLIGHTS : തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം ടെണ്ടര്‍ വീണ്ടും പ്രതിസന്ധിയില്‍. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും നിര്‍മ്മാണ ക...

download (1)തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം ടെണ്ടര്‍ വീണ്ടും പ്രതിസന്ധിയില്‍. ടെണ്ടര്‍ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും നിര്‍മ്മാണ കരാര്‍ ഏറ്റടുക്കാന്‍ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. തുടര്‍ച്ചയായ നാലാമത്തെ ടെണ്ടറും പരാജയപ്പെട്ടതോടെ നിര്‍മ്മാണ കരാര്‍ സമര്‍പ്പിക്കാനുള്ള തീയതി ഒരുമാസം കൂടി നീട്ടി നല്‍കാനാണ് സര്‍ക്കാരും തുറമുഖ കമ്പനിയും ആലോചിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് മൂന്ന് കമ്പനികളെയായിരുന്നു ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. അദാനിയും എസ്സാര്‍ ഗ്രൂപ്പും സ്രേ ഇന്‍ഫ്രാസ്ട്രക്ചറും ടെണ്ടര്‍ അപേക്ഷ കൈപ്പറ്റിയിരുന്നെങ്കിലും അവസാന നിമിഷം വരെ ആരും എത്തിയില്ല. 4089 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തുറമുഖത്തിന് വയബിലിറ്റി ഗ്യാപ് അനുവദിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍, ഒപ്പം പാരിസ്ഥിതിക അനുമതിയടക്കം ചോദ്യം ചെയ്ത് നിലനില്‍ക്കുന്ന കേസുകള്‍.

sameeksha-malabarinews

എല്ലാം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സഹായം അനുവദിക്കുന്നതിലെ അനിശ്ചിതത്വം ടെണ്ടര്‍ തീയതി പലതവണ മാറ്റിവക്കുന്നതിനും ഇടയാക്കിയിരുന്നു. ഒരു കമ്പനിയും നിര്‍മ്മാണ സന്നദ്ധരായി എത്താത്ത സാഹചര്യത്തില്‍ നിര്‍മ്മാണ കരാര്‍ ഒരുമാസം കൂടി നീട്ടാനാണ് ആലോചിക്കുന്നത്. ഇതിനിടക്ക് തുറമുഖ നിര്‍മ്മാണത്തിന് യോഗ്യത നേടിയ അഞ്ച് കമ്പനികളുമായി സര്‍ക്കാറും വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതരും ചര്‍ച്ച നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!