വിഴിഞ്ഞം തുറമുഖ പദ്ധതി: റീ ടെന്‍ണ്ടര്‍ വിളിയ്ക്കും

download (1)തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ മാര്‍ച്ച് 25 വരെ നീട്ടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു. ഒരുമാസത്തിനു ശേഷവും ടെന്‍ണ്ടര്‍ പരാജയപ്പെട്ടാല്‍ റീ ടെന്‍ഡര്‍ വിളിക്കുമെന്ന് മന്ത്രി കെ ബാബു അറിയിച്ചു.

നിര്‍മ്മാണ സന്നദ്ധരായി ടെന്‍ണ്ടര്‍ അപേക്ഷ കൈപ്പറ്റിയ കമ്പനി അധികൃതരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. യോഗ്യത നേടിയ അഞ്ച് കമ്പനികളില്‍ ടെന്‍ണ്ടര്‍ അപേക്ഷ കൈപ്പറ്റിയതു മൂന്നു കമ്പനികള്‍ മാത്രമാണ്. അവസാന നിമിഷം ടെന്‍ണ്ടര്‍ സമര്‍പ്പിക്കാതെ പിന്‍മാറിയതിന്റെ കാരണവും പരിഹാരവുമാണു സര്‍ക്കാറിനു മുന്നിലുള്ളത്.

താല്‍പര്യമുണ്ടായിട്ടും തുറമുഖ നിര്‍മ്മാണം ഏറ്റെടുക്കാന്‍ മടിക്കുന്നതിനെക്കുറിച്ചു മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. നിര്‍മാണ മാനദണ്ഡങ്ങളില്‍ നിയമപരമായ മാറ്റങ്ങള്‍, സംസ്ഥാന സര്‍ക്കാറിന് ചെയ്യാവുന്ന സാമ്പത്തിക ഇളവുകള്‍ എല്ലാം പരിഗണിക്കുമെന്നാണു വിവരം.

ഒരു മാസത്തിനു ശേഷവും ടെന്‍ഡര്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ തയാറായില്ലെങ്കില്‍ റീ ടെന്‍ഡര്‍ വേണ്ടിവരും. പദ്ധതി അനിശ്ചിതമായി നീളുന്നതിന് വഴിയൊരുക്കുമെന്നും ആശങ്കയുണ്ട്. തുറമുഖ ധന വ്യവസായ മന്ത്രിമാരും പ്ലാനിംഗ് ബോര്‍ഡ് പ്രതിനിധികളും വിഴിഞ്ഞം തുറമുഖ കമ്പനി അധികൃതരും യോഗത്തില്‍ പങ്കെടുത്തു.