വിസ്‌മയം തീര്‍ത്ത്‌ ഗോട്ടിപുഅ നൃത്തം

20141104_121823 copyകോട്ടക്കല്‍: ആസ്വാദകര്‍ക്ക്‌ മുമ്പില്‍ ശില്‍പവിസ്‌മയം തീര്‍ത്ത്‌ ഒഡീഷി കലാകാരന്‍മാരുടെ ഗോട്ടിപുഅ നൃത്തം കോട്ടക്കലില്‍ അരങ്ങേറി.ഡല്‍ഹി കേന്ദ്രമായുള്ള സ്‌പിക്‌ മാക്‌ എന്ന സംഘടനയാണ്‌ ഒഡീഷ്യന്‍ കലാരൂപത്തെ ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ പരിചയപ്പെടുത്തുന്നത്‌.കോട്ടക്കല്‍ ജി എം യു പി സ്‌കൂള്‍, കോട്ടക്കല്‍ രാജാസ്‌ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ മുമ്പിലാണ്‌ നൃത്തം അവതരിപ്പിച്ചത്‌. ഇന്ന്‌ മഞ്ചേരിയിലെ എന്‍ എസ്‌ എസ്‌ കോളജ്‌,ചിന്മയ എന്നിവിടങ്ങളിലും നൃത്തകലാരൂപം പരിചയപ്പെടുത്തുന്നുണ്ട്‌.

നഗരസഭയുടെ സഹകരണത്തോടെയാണ്‌ ന്യത്ത രൂപം കോട്ടക്കലില്‍ അവതരിപ്പിച്ചത്‌.ഒഡീസി നൃത്തത്തിന്റെ പ്രാഥമിക രൂപമാണ്‌ ഗോട്ടിപുഅ. 14 വയസ്സുവരെയുള്ള ആണ്‍കുട്ടികളാണ്‌ ഈ നൃത്തം അവതരിപ്പിക്കുക. ഒഡീഷി പദങ്ങളായ ഗോട്ടി എന്ന ഒന്നും പുഅ എന്ന കുട്ടിയും ചേര്‍ന്നാണ്‌ ഒരുകൂട്ടി അതവാ ഗോട്ടിപുഅ എന്ന്‌ നൃത്തരൂപത്തിന്‌ പേര്‍ വന്നത്‌. തുടക്കത്തില്‍ ആണ്‍കുട്ടി തനിച്ചാണ്‌ ന്യത്തമാടിയിരുന്നത്‌. പിന്നീട്‌ സംഘം ചേര്‍ന്ന്‌ സംഘം അവതരിപ്പിച്ചെങ്കിലും പേര്‌ അതേനിലയില്‍ തന്നെ തുടരുകയായിരുന്നു.ഒഡീഷയിലെ പ്രശസ്‌തമായ ജഗന്നാഥ ക്ഷേത്രത്തില്‍ നടന്നിരുന്ന ദേവദാസി നൃത്തത്തിന്‌ ഔറസീബിന്റെ കാലത്ത്‌ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട്‌ ബംഗാളിയില്‍ നിന്നെത്തിയ ഗുരു ആണ്‍കുട്ടികള്‍ക്ക്‌ നൃത്തം ചെയ്യാന്‍ സമ്മതം നല്‍കുകയായിരുന്നന്നാണ്‌ ചരിത്രം.20141104_121227 copy

അന്യം നിന്നുപോകുന്ന ഭാരതീയ കലകളെ പരിപോഷിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ സംഘടനയാണ്‌ സ്‌പിക്‌ മാക്‌. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേന്ദ്രഫണ്ടും ലഭിക്കുന്നുണ്ട്‌. രാജ്യത്തെ ഒട്ടേറെ കലാരൂപങ്ങള്‍ ഇവര്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിചയപ്പെടുത്തിയിട്ടുണ്ട്‌. അവതരണം എന്നതിലുപരി കലാരൂപങ്ങളുടെ ചരിത്രവും വര്‍ത്തമാനങ്ങളും കലാസ്‌നേഹികള്‍ക്ക്‌ പകര്‍ന്നു നല്‍കുകയാണ്‌ ഈ ദൗത്യത്തിന്റെ മുഖ്യലക്ഷമെന്ന്‌ കേരള കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.