വിസക്കച്ചവടം നടത്തിയ 16 വ്യാജ കമ്പനികളെ പിടികൂടി

untitled-1-copyകുവൈത്ത് സിറ്റി: വിസക്കച്ചവടം നടത്തിയ 16 വ്യാജ കമ്പനികളെ റെയ്ഡില്‍ പിടികൂടി. ഈ കമ്പനികളില്‍ ആകെ 538 തൊഴിലാളികളുടെ പേര് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. 420 വിസയും ഈ കമ്പനികള്‍ക്കാകെ ഈ അടുത്തിടെ അനുവദിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റിനായി മാത്രം തട്ടിക്കൂട്ടിയ ഈ കമ്പനികളില്‍ റെസിഡന്‍ഷ്യല്‍കാര്യ ഇന്റിലിജന്‍സ് വിഭാഗം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. ഇത്തരത്തില്‍ അനധികൃതമായി വിസക്കച്ചവടം നടത്തിയ 606 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞമാസം ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

1400 വ്യാജ കമ്പനികളുടെ പേരിലും വിസക്കച്ചവടം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്ത് വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും പൂര്‍ണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങളിലേര്‍പ്പെടുന്ന തൊഴിലുടമകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള തൊഴില്‍ നിയമ ഭേദഗതി പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്.

തൊഴില്‍ നിയമത്തിലെ 138, 140, 142,146 വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ തൊഴില്‍-ആരോഗ്യ സമിതിയും ഫത്വലെജിസ്‌ളേചര്‍ സമിതിയും അംഗീകാരം നല്‍കിയിരുന്നു.

രാജ്യത്ത് തൊഴില്‍ നിയമത്തിലെ പഴുതുകളുപയോഗിച്ച് വിസക്കച്ചവടവും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായുള്ള പരാധികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് 2010 ലെ തൊഴില്‍ നിയമത്തില്‍ വിസക്കച്ചവടം നിയന്ത്രിക്കാനുള്ള പുതിയ നിയമനിര്‍മാണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Related Articles