Section

malabari-logo-mobile

വിസക്കച്ചവടത്തില്‍ സ്വദേശികളെ അപേക്ഷിച്ച് വിദേശികള്‍ മുന്നില്‍

HIGHLIGHTS : ദോഹ: സ്വദേശികളെ അപേക്ഷിച്ച് വിദേശികളാണ് വിസക്കച്ചവടത്തില്‍ ഏര്‍പ്പെട്ടവരില്‍ ഭൂരിപക്ഷവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വി...

dohaദോഹ: സ്വദേശികളെ അപേക്ഷിച്ച് വിദേശികളാണ് വിസക്കച്ചവടത്തില്‍ ഏര്‍പ്പെട്ടവരില്‍ ഭൂരിപക്ഷവുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സേര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ മുഹമ്മദ് അല്‍ സയിദ് പറഞ്ഞു. കുറുക്കു വഴികളിലൂടെ പണം സമ്പാദിക്കാനായി ശരിയായ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെ വിസ നേടിയെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്.
എല്ലാ ജി സി സി രാജ്യങ്ങളിലും ഇത്തരത്തില്‍ വ്യാജമായി വിസ എടുത്തുകൊടുക്കുന്ന പരിപാടികള്‍ നടക്കുന്നുണ്ട്. മറ്റു മേഖലകളെ അപേക്ഷിച്ച് സാമ്പത്തിക മുന്നേറ്റവും തൊഴില്‍ മുന്നേറ്റവുമുണ്ടായതാണ് നിരവധി പേരെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നത്. ഇത്തരത്തില്‍ സഹോദര ഗള്‍ഫ് രാജ്യങ്ങളിലും നടക്കുന്നുണ്ടെന്നും നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഡാറ്റ ശേഖരണത്തിന്റെ ആവശ്യമുണ്ടെന്നും ഇത്തരം വ്യാജവിസകള്‍ നല്കുന്നവരുടെ വിവര ശേഖരത്തിലൂടെ അവരെ എല്ലാ ജി സി സി രാജ്യങ്ങളിലും നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗത്തിന് കഴിഞ്ഞ വര്‍ഷം വിസ വ്യാപാരത്തിന്റെ  165 പരാതികളാണ് ലഭിച്ചിട്ടുള്ളത്. വിസ വ്യാപാരത്തെ തുടര്‍ന്ന് 51 കമ്പനികളെ പബ്ലിക്ക് പ്രോസിക്യൂഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല അതില്‍ 84 കേസുകള്‍ ഒരേ സംഭവത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് 43 പേരെ ജയില്‍ ശിക്ഷയ്ക്കും 43 പേരെ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. വിസ വ്യാപാരത്തെ തുടര്‍ന്ന് പ്രതികളില്‍ നിന്നും 2.27 മില്ല്യന്‍ റിയാലാണ് പിഴ ഈടാക്കിയത്.
അനധികൃതമായി വിസ നേടുന്നവരാണ് മോഷണത്തിനും ഭവനഭേദനത്തിനും നിരവധി കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദികളെന്നതാണ് വിസക്കച്ചവടത്തിന്റെ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലാളി സംഘടനകളും തൊഴില്‍ നിയമങ്ങളുമുള്ള ഒരു രാജ്യം ഈയ്യിടെ സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് കാണാന്‍ സാധിച്ചത് പ്രവാസി തൊഴിലാളികള്‍ തെരുവില്‍ കിടന്നുറങ്ങുന്നതും ഭക്ഷണത്തിന് വേണ്ടി മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും മണിക്കൂറിന് ആറ് ഖത്തര്‍ റിയാല്‍ ലഭിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ആരും അവരെ ശ്രദ്ധിക്കുന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഖത്തറില്‍ പ്രവാസികളെ സഹോദരന്മാരും സഹപ്രവര്‍ത്തകരുമായാണ് കാണുന്നതെന്നും അവരെ വ്യക്തിപരമായും സര്‍ക്കാരും പരിഗണിക്കുന്നുണ്ടെന്നും വികസനത്തിലെ സഹകാരികളായി കാണുന്നുണ്ടെന്നും മികച്ച സംരക്ഷണവും പരിഗണനയുമാണ് നല്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളെ യാതൊരു തരത്തിലും അധിക്ഷേപിക്കാന്‍ തങ്ങള്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!