Section

malabari-logo-mobile

ഉപഭോക്താക്കളെ വലച്ചു;ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുകളില്‍ വൈറസ് ആക്രമണം

HIGHLIGHTS : കൊല്ലം: രാജ്യത്തെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളില്‍ വൈറസ് ആക്രമണമുണ്ടായി. ഉപഭോക്താക്കളുടെ മോഡത്തില്‍ വൈറസ് ആക്രമണം കണ്ടെത്തിയെന്നാണ...

കൊല്ലം: രാജ്യത്തെ ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളില്‍ വൈറസ് ആക്രമണമുണ്ടായി. ഉപഭോക്താക്കളുടെ മോഡത്തില്‍ വൈറസ് ആക്രമണം കണ്ടെത്തിയെന്നാണ് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതെ തുടര്‍ന്ന് ഉപക്താക്കളോട് പാസ്‌വേര്‍ഡ് പുനഃക്രമീകരിക്കാനാണ് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു ദിവസമായി കുഴപ്പങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം.

പാസ് വേര്‍ഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണ് പ്രാധനമായും വൈറസ് ബാധ കണ്ടെത്തിയെന്നാണ് പറയുന്നതെങ്കിലും പാസ് വേര്‍ഡ് മാറ്റിയ മോഡങ്ങളും നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ല. മോഡം വാങ്ങുമ്പോള്‍ നല്‍കുന്ന അഡ്മിന്‍ എന്ന പാസ് വേര്‍ഡ് മാറ്റാത്തവര്‍ക്കാണ് പ്രശ്‌നം എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ മോഡം റീസെറ്റ് ചെയ്തു പാസ്വേര്‍ഡ് മാറ്റണം എന്നാണ് ബിഎസ്എന്‍എല്ലിന്റെ നിര്‍ദേശം.

sameeksha-malabarinews

ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് സെര്‍വറുകളില്‍ പ്രശ്‌നങ്ങള്‍ കാണുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഏതായാലും ബിഎസ്എന്‍എല്‍ നെറ്റുവര്‍ക്കിനെ ആശ്രയിക്കുന്ന പല സ്ഥാപനങ്ങിളിലും ഇതോടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!