Section

malabari-logo-mobile

പേരാമ്പ്രയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു

HIGHLIGHTS : ജനങ്ങള്‍ കടുത്ത ആശങ്കയില്‍,  മൃഗങ്ങളില്‍ നിന്ന് പകരുന്ന വൈറസെന്ന് സംശയം പേരാമ്പ്ര പന്തിരിക്കരയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്...

ജനങ്ങള്‍ കടുത്ത ആശങ്കയില്‍,  മൃഗങ്ങളില്‍ നിന്ന് പകരുന്ന വൈറസെന്ന് സംശയം

പേരാമ്പ്ര പന്തിരിക്കരയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.മൃഗങ്ങളില്‍ നിന്ന് പകരുന്ന ഒരു പ്രത്യേകഇനം വൈറസാണ് പനിക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന.

പന്തിരിക്കര വളച്ചുകെട്ടിയില്‍ മൊയ്തീന്‍ ഹാജിയുടെ ഭാര്യ മറിയം(51) ആണ് ശനിയാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞത്. മറിയത്തിന്റെ ഭര്‍ത്താവിന്റെ സഹോദരന്റെ മക്കളായ മുഹമ്മദ് സാബിത്ത്, മുഹമ്മദ് സാലിഹ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പനി ബാധിച്ച് മരിച്ചിരുന്നു മൂസ ചിക്തസയിലാണ്. മരിച്ച മുഹമ്മദ് സാലിഹിന്റെ പ്രതിശ്രുതവധു ആത്തിഫ(19)ക്ക് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.

sameeksha-malabarinews

ഇതിനിടെ ആത്തിഫയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സിച്ച് ചെമ്പനോട സ്വദേശിയായ നഴ്‌സ ലിനിക്കും പനി ബാധിച്ചു ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് സാബിത്തിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുത്ത ഒരു ബന്ധുവിനും പനി ബാധിച്ചിട്ടുണ്ട്.

മൃഗങ്ങളില്‍ നിന്നാണ് രോഗം പകരുന്നതെന്നാണ് സൂചന. പനിയും ചര്‍ദ്ദിയുമാണ് രോഗലക്ഷണങ്ങള്‍. ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം തടസ്സപ്പെട്ടാണ് മരണം സംഭവിക്കുന്നത്.
ഇത്തരം പനി ആദ്യമായാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മണിപ്പാലില്‍ നിന്ന് രക്തസാമ്പിളിന്റെ ഫലം ലഭിച്ചാലെ രോഗം പരത്തുന്ന വൈറസിനെ കുറിച്ച് കൂടുതല്‍ പറയാനൂകു എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

രോഗം ബാധിച്ചെത്തുന്നവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രത്യേകസംവിധാനമൊരുക്കിയിട്ടുണ്ട്.പനി പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങള്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കികഴിഞ്ഞു .

പക്ഷികള്‍ കഴിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കരുത്. രോഗം ബാധിച്ചവരുമായി അടുത്തിടപഴകുമ്പോള്‍ മാസ്‌ക് ധരിച്ചിരിക്കണം എന്നിവ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!