ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു;മകള്‍ മരിച്ചു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചിരുന്ന കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി(2)മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കാറില്‍ ബാലഭാസ്‌കര്‍ , ഭാര്യ,മകള്‍, ബന്ധും എന്നിവരാണ് ഉണ്ടായിരുന്നത്.

ബാലഭാസ്‌ക്കറിനും ഭാര്യക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബാലഭാസ്‌ക്കറിന് കഴുത്തിനും ഭാര്യക്ക് കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. മകള്‍ ബാലഭാസ്‌ക്കറിനൊപ്പം മുന്‍ സീറ്റിലായിരുന്നു ഇരുന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടം നടന്നയുടന്‍തന്നെ എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പുലര്‍ച്ചെ 4.30 ഓടെയാണ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടത്തില്‍പ്പെട്ടത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Related Articles