പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് മേത്ത അന്തരിച്ചു

 

vinod mehtaന്യൂ ഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് മേത്ത (73) അന്തരിച്ചു. ഔട്ട് ലുക്ക് മാസികയുടെ സ്ഥാപക എഡിറ്ററായിരുന്നു. ദീര്‍ഘ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.

ഇന്ത്യന്‍ മാഗസിന്‍ ജേര്‍ണലിസത്തില്‍ പുതുവഴി വെട്ടിത്തുറന്ന വ്യക്തിയായിരുന്നു വിനോദ് മേത്ത. മാധ്യമ പ്രവര്‍ത്തനത്തില്‍ പത്രാധിപരുടെ തീരുമാനത്തിനാണ് ഉടമയുടെ തീരുമാനത്തേക്കാള്‍ പ്രധാന്യമെന്ന് എപ്പോഴും മേത്ത ഓര്‍മപ്പെടുത്തിയിരുന്നു.

അവിഭക്ത ഇന്ത്യയിലെ റാവല്‍ പിണ്ടിയിലായിരുന്നു വിനോദ് മേത്തയുടെ ജനനം. പല ജോലികള്‍ക്കൊടുവിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിലേക്കെത്തുന്നത്. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണം ആയ ഡിബോണയറിലൂടെയായിരുന്നു തുടക്കം.