വിനീത്‌ ശ്രീനിവാസന്റെ അടുത്ത തിരയിലും ശോഭന തന്നെ നായിക

24-shobana-vineeth-sreenivasan-thiraതിരക്കഥാ രചനയും അഭിനയവുമൊക്കെയായി വിനീത് ശ്രീനിവാസന്‍ ഇപ്പോള്‍ തിരക്കിലാണ്. തിരക്കഥയെഴുതിയ ഒരു വടക്കന്‍ സെല്‍ഫി മികച്ച വിജയം നേടി, ഒരു സെക്കന്‍ ക്ലാസ് യാത്ര സമ്മിസ്ര പ്രതികരണങ്ങള്‍ തേടി പ്രദര്‍ശനം തുടരുന്നു. അടുത്ത സംവിധാന സംരംഭം എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് മറുപടി നല്‍കി.

നവാഗതനായ ബേസില്‍ ജോസഫിന്റെ കുഞ്ഞിരാമായണം എന്ന ചിത്രത്തിലാണത്രെ വിനീത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നു. അനുജന്‍ ധ്യാന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, ദീപക് തുടങ്ങിയവര്‍ വിനീതിനൊപ്പമുണ്ട്. വിനീതിന്റെ സംവിധാന സഹായിയായിരുന്നു ബേസില്‍.

അതു കഴിഞ്ഞാല്‍ താന്‍ സംവിധാനം ചെയ്യുന്ന അടുത്തപടത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് തുടങ്ങുമെന്ന് വിനീത് അറിയിച്ചു. ടെക്‌നീഷ്യന്‍മാരെല്ലാം പതിവുടീം തന്നെയാകും. കുടുംബ പശ്ചാത്തലത്തിലാവും ചിത്രം. അതുകൊണ്ടു തന്നെ സ്‌ക്രീനില്‍ സ്ഥിരം ടീം ആയിരിക്കില്ലത്രെ.

ഈ ചിത്രം കഴിഞ്ഞാല്‍ തിരയുടെ രണ്ടാം ഭാഗത്തിലേക്കു കടക്കും. ധ്യാന്‍ ആ ചിത്രത്തില്‍ ഉണ്ടാവില്ല. ശോഭന തന്നെയാവും മുഖ്യവേഷത്തില്‍ എന്ന് വിനീത് വ്യക്തമാക്കി. തിരയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പല ഗോസിപ്പുകളും പരക്കുന്നതിനിടെയാണ് വിനീതിന്റെ വെളിപ്പെടുത്തല്‍. അതേ സമയം രണ്ടാം ഭാഗത്ത് നായകനാരായിരിക്കുമെന്ന് വിനീത് പറഞ്ഞിട്ടില്ല.