എം വിന്‍സെന്റ് എംഎല്‍എയെ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Story dated:Sunday July 23rd, 2017,01 57:pm

തിരുവനന്തപുരം: ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പാര്‍ട്ടി പദവികളില്‍ നിന്ന് കെ പി സി സി സസ്‌പെന്റ് ചെയ്തു. കെ പി സി സി സെക്രട്ടറി സ്ഥാനത്തു നിന്നും താത്കാലികമായി സസ്‌പെന്റ് ചെയ്തതായി സംസ്ഥാന അധ്യക്ഷന്‍ എംഎം ഹസന്‍ അറിയിച്ചു. എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉണ്ടായ പശ്ചാത്തലത്തിലാണ് അച്ചടക്ക നടപടിയെന്ന് ഹസന്‍ പറഞ്ഞു.

നിരപരാധിത്വം തെളിയിക്കുന്നതുവരെ പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ്. എംഎല്‍എയ്‌ക്കെതിരെ ആസൂത്രിത രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.