Section

malabari-logo-mobile

വികസനസെമിനാര്‍ ജനകീയമുന്നണി ബഹിഷ്‌ക്കരിക്കും

HIGHLIGHTS : പരപ്പനങ്ങാടി തിരൂരങ്ങാടി എംഎല്‍എ പി.കെ. അബ്ദുറബ്ബിന്റെ

പരപ്പനങ്ങാടി തിരൂരങ്ങാടി എംഎല്‍എ പി.കെ. അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ ബഹിഷ്‌ക്കരിക്കുമെന്ന് എല്‍ഡിഎഫ്-ജനകീയ വികസനമുന്നണി. പരപ്പനങ്ങാടിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എംഎല്‍എയുടെ വികസനകാഴ്ചപ്പാടുകള്‍ ഇടുങ്ങിയതാണെന്നും പരപ്പനങ്ങാടി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനസമ്മേളനത്തില്‍ കെഎസ്ഇബി അധികൃതര്‍ ക്ഷണിച്ച വിശിഷ്ടാതിഥികളെ വേദിയില്‍വെച്ച് അപമാനിച്ച് അത് തെളിയിച്ചതാണെന്നും മുന്നണി നേതാക്കള്‍ പറഞ്ഞു.
മന്ത്രിയായിരുന്ന കാലത്ത് അബ്ദുറബ്ബ് വികസനസെമിനാര്‍ നടത്തിയിട്ടില്ലെന്നും, തിരൂരങ്ങാടിക്കനുവദിച്ച ‘പുര’ പദ്ധതി നഷ്ടമാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് എംഎല്‍എക്ക് ഒഴിഞ്ഞ് മാറാനാവില്ലെന്നും ഇവര്‍ ആരോപിച്ചു.
ശനിയാഴച പരപ്പനങ്ങാടിയിലാണ് വികസനസെമിനാര്‍ നടക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം എല്‍ഡിഎഫ് ജനകീയമുന്നണി പ്രതിനിധികള്‍ നിരവധി തവണ തിരുവനന്തപുരത്തെത്തി നടത്തിയ ഇടപെടലുകളാണ് സബ്‌സറ്റേഷനടക്കമുളള വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയതെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചുവര്‍ഷമായി ഒരു തുണ്ട് ഭുമിപോലും ഏറ്റെടുക്കാനാകതിരുന്ന പരപ്പനങ്ങാടി എല്‍ബിഎസ് സെന്ററിനായ് കണ്ട സ്ഥലത്തെ ഭുവടമകളെ എല്‍ഡിഎഫ് വികസനമുന്നണി നേതൃത്വം വിളിച്ചുചേര്‍ത്തു. അവരുമായിചര്‍ച്ച ചെയ്ത ആശങ്ക പരിഹരിക്കുകയും 25 ഏക്കര്‍ വരുന്ന ഭുവുടമകളുടെ സമ്മതപത്രം കലക്ടര്‍ക്ക് നല്‍കുകയും വരും ദിവസങ്ങളില്‍ കളക്ടര്‍ ഈ ഭുമി അളന്ന് എറ്റെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ തുടിശ്ശേരി കാര്‍ത്തികേയന്‍, നിയാസ് പുളിക്കലകത്ത് എന്നിവര്‍ പങ്കെടുത്തു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!