Section

malabari-logo-mobile

വിജയുടെ പുലിയില്‍ അഞ്ച് കോടിയുടെ ഇന്‍ട്രോ സോങ്

HIGHLIGHTS : വിജയ് ചിത്രത്തില്‍ ഇന്‍ട്രോ സോങ് നിര്‍ബന്ധമാണ്. വര്‍ഷങ്ങളായുള്ള ആ കണക്ക് തെറ്റിച്ചത് കത്തി എന്ന ചിത്രത്തിലൂടെ

Vijay-Still22വിജയ് ചിത്രത്തില്‍ ഇന്‍ട്രോ സോങ് നിര്‍ബന്ധമാണ്. വര്‍ഷങ്ങളായുള്ള ആ കണക്ക് തെറ്റിച്ചത് കത്തി എന്ന ചിത്രത്തിലൂടെ എ ആര്‍ മുകുഗദോസ് മാത്രമാണ്. അതിന്റെ പലിശ അടക്കം വിജയ് പുതിയ ചിത്രത്തില്‍ വീട്ടും എന്നാണ് കോടമ്പക്കത്തുനിന്നും കിട്ടുന്ന വിവരം.

ഇളയദളപതി നായകനാകുന്ന പുലി എന്ന ചിത്രത്തില്‍ ഇന്‍ട്രോ സോങ് ഒരുക്കുന്നത് അഞ്ച് കോടി രൂപ ചെലവാക്കിയാണത്രെ. തിരുപ്പതിക്ക് സമീപമുള്ള തലക്കോണ ഫോറസ്റ്റ് മേഖലയില്‍ പാട്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

sameeksha-malabarinews

വിജയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് പുലി. 110 കോടിയാണ് ചിത്രത്തിന്റെ ഏകദേശ ബജറ്റ്. ചിത്രത്തിന്റ ഒരു പാട്ടിന് വേണ്ടി മാത്രം അഞ്ച് കോടി രൂപയാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. 200 ല്‍പ്പരം പേര്‍ ചേര്‍ന്ന് രണ്ട് മാസമെടുത്താണ് ഗാനത്തിനായുള്ള കൂറ്റന്‍ സെറ്റ് നിര്‍മിച്ചത്.

ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍, ഹന്‍സിക, ശ്രീദേവി തുടങ്ങിയവരാണ് അഭിനയിക്കുന്നത്. എസ് കെ ടി കമ്പയിന്‍സിന്റെ ബാനറില്‍ ഷിബു തമീന്‍സും പിടി ശെല്‍വകുമാറും ചേര്‍ന്നാണ് നിര്‍മ്മാണം.

കേരളത്തില്‍ മലയാറ്റൂര്‍ , വാഗമണ്‍, കൊച്ചി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും പുലിയുടെ ചിത്രീകരണം നടന്നിരുന്നു. വിജയ് കത്തിക്ക് ശേഷം ഡബിള്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് പുലി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!