Section

malabari-logo-mobile

കത്തി കഴിഞ്ഞു…വിജയ്‌ ഇനി…’പുലി’യാകുന്നു

HIGHLIGHTS : കത്തിയ്ക്ക് ശേഷം വിജയ് നായകനായെത്തുന്ന പുലി എന്ന പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍

Untitled-1 copyകത്തിയ്ക്ക് ശേഷം വിജയ് നായകനായെത്തുന്ന പുലി എന്ന പുതിയ ചിത്രത്തെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായില്‍ റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഓഡിയോ റിലീസ് മെയ് മാസത്തില്‍ നടക്കും.

ഈ വര്‍ഷം ദീപാവലിയ്ക്ക് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വിജയ് ചിത്രത്തിന് വേണ്ടി ആരാധകര്‍ക്ക് കാത്തിരിയ്ക്കാനുള്ള ക്ഷമ ഇല്ലെന്ന് മനസ്സിലാക്കിയതോടെ റിലീസ് മുന്നോട്ടാക്കുകയായിരുന്നു. മാത്രമല്ല, ഒന്നിനു പിറകെ ഒന്നായി വിജയ് ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കുകയുമാണ്.

sameeksha-malabarinews

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചില പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനായി ടീം അധികം വൈകാതെ കേരളത്തിലെത്തും. 20 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളാണ് കേരളത്തില്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിയ്ക്കുന്ന പഞ്ചാബിലാണെന്നാണ് വിവരം.

ഒരു ഫാന്റസി എന്റര്‍ടൈന്‍മെന്‍ാറാണ് പുലി. ഹന്‍സികയും ശ്രുതി ഹസനും നായികമാരായെത്തുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി വിജയ് തന്നെ അഭിനയിക്കുന്നു. വിജയ് യുടെ അമ്മ വേഷത്തില്‍ ബോളിവുഡ് താരം ശ്രീദേവി തിരികെ തമിഴിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇവരെ കൂടാതെ സുദീപ്, പ്രഭു, വിജയ് കുമാര്‍, തമ്പി, നരേന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും. ചിത്രം നിര്‍മ്മിക്കുന്നത് വിജയ്‌യുടെ പി ആര്‍ ഒ പിടി ശെല്‍വകുമാറും മലയാളി നിര്‍മ്മാതാവ് ഷിബു തമീന്‍സും ചേര്‍ന്നാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!