വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് ബി ജെപി നേതാക്കളെ കണ്ടിരിന്നു;രാഹുല്‍ ഗാന്ധി

ലണ്ടന്‍: വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് ബി ജെ പി നേതാക്കളെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സെഷനിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. മല്യ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലണ്ടന്‍: വിജയ് മല്യ രാജ്യം വിടുന്നതിന് മുന്‍പ് ബി ജെ പി നേതാക്കളെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സെഷനിലാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. മല്യ മുതിര്‍ന്ന ബിജെപി നേതാക്കളെയാണ് കണ്ടിരുന്നതെന്ന് പറഞ്ഞ രാഹുല്‍ പക്ഷേ അവരുടെ പേരുവിവരങ്ങള്‍ പറയാന്‍ തയ്യാറായില്ല.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ രേഖകള്‍ പരിശോധിച്ചുക്കഴിഞ്ഞാല്‍ ഇക്കാര്യം മനസിലാക്കാന്‍ കഴിയുമെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യം വിടാന്‍ മല്യയെപോലുള്ള വിവാദ വ്യവസായികള്‍ക്ക് സഹായമൊരുക്കിയത് മോദി സര്‍ക്കാരാണെന്നും അദേഹം ആരോപിച്ചു.

മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങി വായ്പയെടുത്ത് മുങ്ങിയവരോട് ഉദാരമായ സമീപനമാണ് പ്രധാനമന്ത്രി പുലര്‍ത്തിയതെന്നും അദേഹം കുറ്റപ്പെടുത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •