ആല്‍പ്പറ്റക്കുളമ്പ് യു.പിയില്‍ വിദ്യാരംഗം തുടങ്ങി

ആല്‍പ്പറ്റക്കുളമ്പ്: പി.കെ.എം. യു.പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനം തുടങ്ങി. സ്‌കൂള്‍തല പ്രവര്‍ത്തനോദ്ഘാടനം യുവസാഹിത്യകാരിയും ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ഥിനിയുമായ പി.എസ്. ആര്‍ദ്ര നിര്‍വ്വഹിച്ചു. പ്രഥമാധ്യാപകന്‍ വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വിദ്യാരംഗം പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ പി.എ. ജലീല്‍ പൊന്മള, സ്‌കൂള്‍ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശോഭന, അധ്യാപകരായ പി. രാജന്‍, എ. സലീന എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ യൂണിറ്റ് വിദ്യാരംഗം കണ്‍വീനര്‍മാരായി വിദ്യാര്‍ഥികളായ നിഷ് വ, ആയിഷ നദ എന്നിവരെ തിരഞ്ഞെടുത്തു.