Section

malabari-logo-mobile

സുചിത്ര സെന്നിന്റെ ജീവിതകഥയില്‍ വിദ്യ ബാലന്‍

HIGHLIGHTS : ഹമാരി അധൂരി കഹാനി എന്ന ചിത്രത്തിന് ശേഷം വിദ്യ ബാലന്‍ അടുത്ത ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.

vidhya_balan_khaitan_award_post_1338528540ഹമാരി അധൂരി കഹാനി എന്ന ചിത്രത്തിന് ശേഷം വിദ്യ ബാലന്‍ അടുത്ത ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവില്‍ നാല് തിരക്കഥകളാണ് താരത്തെ തേടി എത്തിയിരിക്കുന്നത്.

അന്തരിച്ച നടി സുചിത്ര സെന്നിന്റേയും കൊല്ലപ്പെട്ട പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടേയും ജീവിതകഥയാണ് ഇതില്‍ രണ്ടെണ്ണം. മറ്റൊന്ന് പ്രണയ കഥയും വേറൊന്ന് ഒരു റൊമാന്റിക് കോമഡി ചിത്രവുമാണ്. ഇതില്‍ നിന്നും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കഴിവും സൗന്ദര്യവുമുള്ള നടിയായിരുന്ന സുചിത്രാ സെന്നിന്റെ ജീവിതകഥ അവതരിപ്പിക്കാനാണ് താരം സമ്മതിച്ചിരിക്കുന്നത്.

sameeksha-malabarinews

ജീവചരിത്ര സംബന്ധിയായ സിനിമകളില്‍ അഭിനയിക്കാന്‍ വിദ്യ ബാലന്‍ എല്ലായ്‌പ്പോഴും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. സുചിത്രാ സെന്നിന്റെ കൊച്ചുമക്കളായ റെയ്മയും റിയ സെന്നും തങ്ങളുടെ മുത്തശ്ശിയെപ്പറ്റിയുള്ള സിനിമ നിര്‍മ്മിക്കുന്നതിനെപ്പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ചിത്രത്തിന് വേണ്ടി വിദ്യ അടുത്ത ആഴ്ച മുതല്‍ കഥക് പഠിക്കും. ലക്‌നൗ സ്വദേശിയായ പണ്ഡിറ്റ് ജയു രാമനാണ് രണ്ടാഴ്ച താരത്തിന് കഥകില്‍ പരിശീലനം നല്‍കുന്നത്.

മോഹിത് സൂരി സംവിധാനം ചെയ്യുന്ന ഹമാരി അധൂരി കഹാനി എന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവു ഇമ്രാന്‍ ഹഷ്മി എന്നിവരോടൊപ്പമാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം മറ്റ് ചിത്രങ്ങളുടെ തിരക്കഥകളും താന്‍ വായിക്കുന്നുണ്ടെന്ന് വിദ്യ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!