വിഡിയോ ചാറ്റിലൂടെ അശ്ലീല പ്രദര്‍ശനം; ലക്ഷകണക്കിനാളുകളുടെ ദൃശ്യങ്ങള്‍ ചോര്‍ത്തി

1369381136_68928ലണ്ടണ്‍ : രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ലക്ഷകണക്കിന് യാഹു മെസഞ്ചര്‍ ഉപയോക്താക്കളുടെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ബ്രിട്ടണ്‍ ചോര്‍ത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. 2008 മുതല്‍ യാഹു മെസഞ്ചറിലൂടെ നഗ്നത കാണിച്ച് വീഡിയോ ചാറ്റ് നടത്തിയവരുടെ ഉറക്കം കെടുത്തുന്ന വിവരങ്ങളാണ് പ്രമുഖ ബ്രിട്ടീഷ് പത്രം പുറത്തുവിട്ടിരിക്കുന്നത്.

ലക്ഷകണക്കിന് സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ചിത്രങ്ങള്‍ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍സിഎയും, ബ്രിട്ടീഷ് ഏജന്‍സിയായ ജിസിഎച്ച്ക്യുവും ചോര്‍ത്തിയതെന്നാണ് വാര്‍ത്ത. അമേരിക്കയുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ എഡ്വര്‍ഡ് സ്‌നോഡനെ ഉദ്ധരിച്ചാണ് പത്രം വെളിപ്പെടുത്തിയിരിക്കുന്നത്.

ജിസിഎച്ച്ക്യുവും, എന്‍സിഎയും ചേര്‍ന്ന് ചോര്‍ത്തിയിരിക്കുന്ന ലക്ഷകണക്കിന് വരുന്ന യാഹു വെബ് ക്യാം ചാറ്റിങ് ദൃശ്യങ്ങളില്‍ 11 ശതമാനത്തോളം പുറത്തുകാണിക്കാന്‍ കഴിയാത്ത തരത്തില്‍ ഭീകരമായ അശ്ലീലമാണെന്നാണ് റിപ്പോര്‍ട്ട്. ടീനേജുകാര്‍ മുതല്‍ വിവാഹിതരായ ദമ്പതികള്‍ വരെ തങ്ങളുടെ നഗ്ന ഭാഗങ്ങള്‍ ചാറ്റ് സുഹൃത്തുക്കള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ഇവയില്‍ ഭൂരിഭാഗവും എന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷ കാരണങ്ങളുടെ പേരിലാണ് ഏജന്‍സികള്‍ ഇവ ചോര്‍ത്തിയിരിക്കുന്നതെങ്കിലും ഭീഷണിയില്ലാത്തവയും ഇവയൊടൊപ്പം ചോര്‍ത്തിയിരുന്നു. ഇങ്ങനെയാണ് വ്യക്തികളുടെ സ്വകാര്യതയും ഏജന്‍സികളുടെ കൈവശം എത്തിയത്. ഓരോ വ്യക്തികളുടെയും ഓരോ 5 മിനിറ്റുകളിലും വീഡിയോ ചാറ്റിങ്ങുകളുടെ ചിത്രങ്ങളാണ് ചാറ്റ് ചോര്‍ത്തിയിരിക്കുന്നത്. അതേസമയം ഈ വിവരം പുറത്തായതോടെ അതിരൂക്ഷമായാണ് യാഹു പ്രതികരിച്ചതെങ്കിലും ഇത്തരമൊരു വിവരം ചോര്‍ത്തല്‍ തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയിരിക്കുകയാണ് അവര്‍. കൂടാതെ തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ യാതൊരു തരത്തിലും ന്യായീകരിക്കാന്‍ ആവില്ലെന്നും ഈ നിയമ ലംഘനത്തിനെതിരെ ലോക രാജ്യങ്ങള്‍ ഒറ്റകെട്ടായി നിലകൊള്ളണമെന്നും യാഹു വക്താക്കള്‍ പറഞ്ഞു. അതേസമയം ഇതിനെതിരെ ബ്രട്ടീഷ് ഏജന്‍സിയോ, സര്‍ക്കാരോ ഇതുവരെ യാതൊരു പ്രതികരണവും അറിയിച്ചിട്ടില്ല.