ജോണ്‍ പോള്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷണം പോയി

28-john-paulറോം: അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി. റോമിലെ ഒരു ഗ്രാമത്തിലെ പള്ളിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകളാണ് മോഷണം പോയത്.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍. ഇദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പാപ്പയുടെ രക്തം സൂക്ഷിച്ചിരുന്ന കുപ്പിയാണ് മോഷണം പോയത്. കൂടാതെ ഇതോടൊപ്പം മാര്‍പാപ്പ സൂക്ഷിച്ചിരുന്ന യേശുവിന്റെ ക്രൂശിത രൂപവും നഷ്ടപ്പെട്ടിട്ടുണ്ട്.

മോഷണം നടന്നത് ജനുവരി 26 നാണെന്നാണ് കരുതുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അതെസമയം മോഷണത്തിന്റെ ഉദേശം ഇതുവരെ വ്യക്തമായിട്ടില്ല.