ഗോസംരക്ഷണത്തിന്‌ പ്രത്യേക മന്ത്രാലയം വേണം;വിഎച്ച്‌പി

cowദില്ലി: രാജ്യത്തെ പശുക്കളെ സംരക്ഷിക്കുന്നതിന്‌ പ്രത്യേക മന്ത്രാലയം വേണമെന്ന്‌ കേന്ദ്രസര്‍ക്കാരിനോട്‌ വിശ്വഹിന്ദു പരിഷത്ത്‌ വിഎച്ച്‌പി അനുബന്ധ ഗ്രൂപ്പ്‌ ആയ ഭാരതീയ ഗോവന്‍ഷ്‌ രക്ഷന്‍ സാവര്‍ദ്ധന്‍ പരിഷത്താണ്‌ ഇതുസംബന്ധിച്ച്‌ മോഡി സര്‍ക്കാരിന്‌ അന്ത്യശാസന നല്‍കിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം എത്രയും പെട്ടെന്ന്‌ നടപ്പാക്കണം എന്നാണ്‌ ആവശ്യം.

സമ്പൂര്‍ണ ഗോവധ നിരോധനത്തിനും തദ്ദേശിയ കന്നുകാലിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ കേന്ദ്രം എടുക്കണം. രാജ്യത്തെ പല കന്നുകാലി വര്‍ഗ്ഗങ്ങളും വംശനാശ ഭീഷണിയിലാണെന്നും ഭാരതീയ ഗോവന്‍ഷ്‌ രക്ഷന്‍ സാവര്‍ദ്ധന്‍ പരിഷത്ത്‌ പറയുന്നു.

രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം ഉണ്ടെങ്കിലും ബീഫ് കയറ്റുമതിയില്‍ ഇന്ത്യയാണ് മുന്‍പന്തിയിലുള്ളത്. ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ മാത്രമാണ് പശു സംരക്ഷണത്തിന് പ്രത്യേക വകുപ്പും മന്ത്രിയുമുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോസംരക്ഷണം മുഖ്യ തിരഞ്ഞെടുപ്പുവാഗ്ദാനമായി മുന്നോട്ടുവച്ച ബിജെപി അത് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് സംഘടനയുടെ ആരോപണം. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശിച്ച ബിജെപി തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് വിഎച്ച്പി ഉന്നയിക്കുന്ന ആരോപണം.