ഗതാഗതക്കുരുക്കിന്‌ ആശ്വാസം വെന്നിയൂര്‍ ജങ്‌ഷന്‍ നവീകരണത്തിന്‌ ഏഴുകോടി

imagesതിരൂരങ്ങാടി:വെന്നീയുര്‍ ജങ്‌ഷനിലെ ഗതാഗത കുരുക്കിന്‌ പരിഹാരമാകുന്നു. ദേശീയപാതയില്‍ സ്ഥിരം ഗതാഗത കുരുക്ക്‌ അനുഭവിക്കിന്ന ഇവിടെ സ്ഥലമേറ്റെടുത്ത്‌ വീതികൂട്ടി നവീകരിക്കാന്‍ എഴ്‌ കോടി രപയുടെ ഭരണാനുമതി ലഭിച്ചതായി നിയോജകമണ്ഡലം എംഎല്‍എയും വിദ്യഭ്യാസമന്ത്രിയുമായ പി കെ അബ്ദുറബ്ബ്‌ അറിയച്ചു.

റോഡിലെ വീതികുറവുകാരണം നിത്യവും വലിയ ഗതാഗതക്കുരുക്കാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. വര്‍ഷങ്ങളോളമായി റോഡിനിരുവശത്തെയും സ്ഥലം ഏറ്റെടുക്കുന്നത്‌ വൈകിയതോടെ ജങ്‌ഷന്‍ വീതികൂട്ടാന്‍ കഴിയാതെ കിടക്കുകയായിരുന്നു. വെന്നീയൂര്‍ ജങ്‌ഷനിലെ ഗതാഗത കുരുക്ക്‌ മാറ്റണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യമാണ്‌ സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിലൂടെ സാക്ഷാത്‌കരിക്കപ്പെടാന്‍ പോകുന്നത്‌.

സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാനായി പൊതുമരാമത്ത്‌ വകുപ്പ്‌, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.