Section

malabari-logo-mobile

ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷം; വേങ്ങരയില്‍ നാലുപേര്‍ക്ക്‌ കടിയേറ്റു

HIGHLIGHTS : മലപ്പുറം: ജില്ലയില്‍ തെരുവുനായകളുടെ ശല്യം രൂക്ഷം. വേങ്ങരയില്‍ നാലുപേര്‍ക്ക്‌ തെരുവുനായയുടെ കടിയേറ്റു. വൈകീട്ടും

STRAY-DOGS_118300fമലപ്പുറം: ജില്ലയില്‍ തെരുവുനായകളുടെ ശല്യം രൂക്ഷം. വേങ്ങരയില്‍ നാലുപേര്‍ക്ക്‌ തെരുവുനായയുടെ കടിയേറ്റു. വൈകീട്ടും പുലര്‍ച്ചെയുമാണ്‌ നായകളുടെ ശല്യം കൂടുതലായി അനുഭവപ്പെടുന്ന്‌. രാവിലെ മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളും ആരാധനാലയങ്ങളില്‍ പോകുന്നവരുമാണ്‌ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത്‌.

തെരുവുനായയുടെ കടിയേറ്റ്‌ ഗുരുതരമായി പരിക്കേറ്റ വിലിയോറ പരപ്പില്‍പ്പാറ കുറുക്കന്‍ ഉമ്മര്‍ഹാജിയുടെ ഭാര്യ കുഞ്ഞീവി ഹജ്ജുമ്മ(60)യെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. വേങ്ങര ടൗണില്‍ വെച്ച്‌ മറ്റ്‌ മൂന്ന്‌ പേര്‍ക്കും നായയുടെ കടിയേറ്റിരുന്നു.

sameeksha-malabarinews

കഴിഞ്ഞ ജനുവരിയില്‍ വേങ്ങര കൂരിയാട്‌ പതിമൂന്ന്‌ കുട്ടികള്‍ക്ക്‌ തെരുവുനായകളുടെ കടിയേറ്റ്‌ പരിക്കേറ്റിരുന്നു. ഇതെ തുടര്‍ന്ന്‌ വേങ്ങര ഗ്രാമപഞ്ചായത്ത്‌ പേ ബാധിച്ച നായകളെ കൊല്ലാനായി ബജറ്റില്‍ അഞ്ച്‌ലക്ഷം രൂപ വകയിരുത്തിയിരുന്നു. അതെസമയം നായകളെ കൊല്ലുന്ന ജോലി ആരും ഇതുവരെ ഏറ്റെടുത്തില്ലെന്ന്‌ അധികൃതര്‍ പറയുന്നു. ഇൗ ജോലിക്കായി തമിഴ്‌നാട്ടില്‍ നിന്നുപോലും ആളുകളെ സമീപിച്ചിട്ടുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!