വേങ്ങരയില്‍ യുവാവ്‌ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Untitled-1 copyവേങ്ങര: യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ കോട്ടമാട്‌ വടക്കുമ്പാടന്‍ ഉണ്ണി(36)യുടെ മൃതദേഹമാണ്‌ വീട്ടില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെയുള്ള മിനികപ്പില്‍ മുക്കിലിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്‌.

ചൊവ്വാഴ്‌ച വൈകീട്ടു മുതല്‍ കാണാതായ ഉണ്ണിയെ ബുധനാഴ്‌ച രാവിലെ നടത്തിയ തെരച്ചിലിലാണ്‌ കണ്ടെത്തിയത്‌. ഇവിടം വ്യാജചാരായ വില്‍പ്പന കേന്ദ്രമാണെന്നും നാട്ടുകാര്‍ പറയുന്നു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. വേങ്ങര പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു.

അമ്മ: തങ്ക. ഭാര്യ: നിഷ.മക്കള്‍: നീതു, ഗീതു, നന്ദു