വേങ്ങരയില്‍ വീട്‌ കുത്തിത്തുറന്ന്‌ 15 പവനും ഒന്നേകാല്‍ ലക്ഷവും മോഷ്ടിച്ചു

Untitled-2 copyവേങ്ങര: വീടിന്റെ പുറക്‌ വശത്തെ വാതില്‍ കുത്തിത്തുറന്ന്‌ പതിനഞ്ചര പവന്റെ ആഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും മോഷ്ടിച്ചു. കച്ചേരിപ്പടി നല്ലാട്ടുതൊടിക മൊയതീന്‍കുട്ടി ഹാജി എന്ന പൂച്ചി ഹാജിയുടെ വീട്ടിലാണ്‌ മോഷണം നടന്നത്‌.

ആളുകള്‍ കിടക്കാത്ത മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ്‌ മോഷ്ടിക്കപ്പെട്ടത്‌. രാവിലെ സുബഹ്‌ നമസ്‌ക്കാരത്തിന്‌ എഴുനേറ്റപ്പോഴാണ്‌ വീട്ടുകാര്‍ മോഷണം നടന്ന കാര്യം അറിയുന്നത്‌. വ്യാഴാഴ്‌ച അര്‍ധരാത്രിയാണ്‌ മോഷണം നടന്നത്‌.

മലപ്പുറം സിഐ വിനു, വേങ്ങര എസ്‌ഐ ആര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സ്ഥലത്തെത്തി. മലപ്പുറത്തുനിന്നും ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദ്‌ഗധരും സ്ഥലത്തെത്തി തെളിവെടുപ്പ്‌ നടത്തി.