വേങ്ങരയില്‍ റെക്കോര്‍ഡ് പോളിങ്ങ് : ഇരുമുന്നണികളും പ്രതീക്ഷയില്‍

വേങ്ങര : മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി വേങ്ങരയില്‍ 71.93 ശതമാനം പോളിങ്ങ്.   148 ബൂത്തുകളിലായി 1,70,009 വോട്ടര്‍മാരില്‍ 122379 പേര്‍ വോട്ട് രേഖപ്പെടുത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77 ഉം ഏപ്രിലില്‍ നടന്ന മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 67.76 ശതമാനവുമായിരുന്നു പോളിങ്.

വോട്ടിങ്ങ് പൊതുവെ സമാധാനപരമായിരുന്നു

ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍പെടുന്ന 123-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീന്‍ പണിമുടക്കിയതിനാല്‍ രാവിടെ അല്‍പ്പസമയം വോട്ടിങ് തടസ്സപ്പെട്ടു
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍  നടക്കും.
വോട്ടിങ്ങ് കണക്കുകള്‍2