കെഎന്‍എ ഖാദര്‍ വിജയിച്ചു 23310 വോട്ടിന്റെ ഭൂരിപക്ഷം

വേങ്ങര; കേരളം ഉറ്റുനോക്കികൊണ്ടിരുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ 65227 വോട്ട് നേടി വിജയിച്ചു. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ പി.പി. ബഷീറിനെ 23310 വോട്ടിനാണ് ഖാദര്‍ തോല്‍പ്പിച്ചത്. ബഷീറിന് 41917 വോട്ടു ലഭിച്ചു. ഏതൊരു രാഷ്ട്രീയസാഹചര്യത്തിലും വേങ്ങരയിലെ വോട്ടര്‍മാര്‍ മുസ്ലീം ലീഗിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപനം കൂടിയായി ഈ തിരഞ്ഞെടുപ്പ് മാറി. എസ്ഡിപിഐ 8648 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി. എന്‍ഡിഎ 5728 വോട്ട് നേടി.

എന്നാല്‍ വേങ്ങരമണ്ഡലം രൂപീകരിച്ചതിന് ശേഷം ഇവിടെ ലഭിച്ച ഏറ്റവും കുറഞ്ഞ ഭുരിപക്ഷമാണിത്. യൂഡിഎഫിന്റെ കോ’ട്ടകളില്‍ പോലും വന്‍ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായിരിക്കുത്.