Section

malabari-logo-mobile

വേങ്ങര;നേട്ടം കൊയ്ത് ഇടതുപക്ഷം

HIGHLIGHTS : യുഡിഎഫ് വോട്ടില്‍ വന്‍ ചോര്‍ച്ച മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ എ ഖാദര്‍ ഇരുപത്തി മൂവായിരത്തില്‍പരം വോട്ട...

യുഡിഎഫ് വോട്ടില്‍ വന്‍ ചോര്‍ച്ച

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ എ ഖാദര്‍ ഇരുപത്തി മൂവായിരത്തില്‍പരം വോട്ടുകള്‍ക്ക് വിജയിച്ചെങ്കിലും ലഭിച്ച വോട്ടുകളുടെ എണ്ണത്തിലും ഭൂരിപക്ഷം കുറയ്ക്കുന്നതിലും വന്‍ നേട്ടമാണ് എല്‍ഡിഎഫ് കൊയ്തത്. കഴിഞ്ഞതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 14,747 വോട്ടിന്റെ ഭൂരിപക്ഷമാണ് ഒറ്റവര്‍ഷം കൊണ്ട് മുസ്ലിംലീഗിന് നഷ്ടമായത്. ഇടതുപക്ഷമാകട്ടെ 2011 മുതല്‍ നടന്ന ഓരോ തെരഞ്ഞെടുപ്പില്‍ ക്രമാനുകതമായി വോട്ട് വര്‍ധിപ്പിച്ചുകൊണ്ടെയിരുന്നു. ആദ്യ തെരഞ്ഞെടുപ്പില്‍ 24,901 വോട്ടാണ് നാഷണല്‍ ലീഗിന് ഇവിടെ ലഭിച്ചതെങ്കില്‍ 2016 ല്‍ പി പി ബഷീര്‍ 34,124 വോട്ട് പിടിച്ചു. ഇത് 2017 ലെത്തിയപ്പോള്‍ 41,917 ആയി ഉയര്‍ത്തി.

യുഡിഎഫിന് ലഭിച്ച വോട്ടില്‍ വന്‍ ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2011 ല്‍ മണ്ഡലം രൂപീകരിച്ചതുമുതല്‍ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഇവിടെ ജയിച്ചുവന്നത്. 2016 ല്‍ 72,181 വോട്ടുള്‍ നേടിയ മുസ്ലിംലീഗിന് ഒരുവര്‍ഷത്തിനിടയില്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടും 65227 വോട്ട് മാത്രമാണ് ലഭിച്ചത്.

sameeksha-malabarinews

ഇത്തവണ ലീഗിന് മികച്ച അടിത്തറയുള്ള ആറു പഞ്ചായത്തുകളിലും ഭൂരിപക്ഷത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഊരകത്ത് 3365 വോട്ടിന്റെയും എആര്‍ നഗറില്‍ 3349 വോട്ടിന്റെയും ഒതുക്കങ്ങലില്‍ 2647 വോട്ടിന്റെയും ഭൂരിപക്ഷമാണ് മുസ്ലിംലീഗിന് ലഭിച്ചത്. വേങ്ങരയില്‍ മാത്രമാണ് അയ്യായിരക്കിലധികം വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചത്.

ഈ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു പാര്‍ട്ടി എസ്ഡിപിഐയാണ്. 2016 ല്‍ 3049 വോട്ടുലഭിച്ച എസ്ഡിപിഐയ്ക്ക് 8648 വോട്ട് ലഭിച്ചു. ബിജെപിക്ക് ലഭിച്ച വോട്ടാകാട്ടെ ഓരോ തെരഞ്ഞെടുപ്പിലും താഴേക്കാണ്. കഴിഞ്ഞതവണ 7055 വോട്ട് ലഭിച്ച ഇവര്‍ക്ക് ഇത്തവണ 5728 വോട്ട് മാത്രമെ ലഭിച്ചൊള്ളു. പുതിയ വോട്ടര്‍മാര്‍ക്കിടയില്‍ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്നത് തങ്ങള്‍ക്കാണെന്ന സിപിഎമ്മിന്റെ പ്രചരണത്തിന് സ്വീകാര്യത ലഭിച്ചു എന്ന് വേണം വിലയിരുത്താന്‍. മുസ്ലിംലീഗിന് മണ്ഡലത്തിലെ പരമ്പരാഗത വോട്ടര്‍മാര്‍ക്കിടയില്‍ കാലാകാലങ്ങളായുള്ള ഉറച്ച സ്വാധീനമാണ് യുഡിഎഫിന് വലിയ പരിക്കേല്‍ക്കാതിരിക്കാനുള്ള കാരണം. ഹാദിയ കേസിലും കൊടിഞ്ഞി ഫൈസല്‍ വിഷയത്തിലും സിപിഎമ്മിനെ സംഘപരിവാറിനൊപ്പം ചേര്‍ത്ത് നിര്‍ത്തിയുള്ള പ്രചരണമാണ് എസ്ഡിപിഐ നടത്തിയത്. ഇത് യുഡിഎഫിനെതിരെയുള്ള വൈകാരിക വോട്ടുകള്‍ തങ്ങളിലേക്ക് തിരിച്ചുവിടാനും എസ്ഡിപിഐയ്ക്ക് സാധിച്ചു.

വേങ്ങരയില്‍ സംഭവിച്ച ഈ അടിയൊഴുക്കുകള്‍ വരും ദിവസങ്ങളില്‍ മലബാറിലെ രാഷ്ട്രീയ അവസ്ഥകളില്‍ വലിയ മാറ്റങ്ങല്‍ക്ക് വഴിവെച്ചേക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!