വേങ്ങര തെരഞ്ഞെടുപ്പ് – ഹരിത നിയമാവലി പാലിക്കാന്‍ ശുചിത്വ മിഷന്‍ പദ്ധതി

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രക്രിയ ഹരിത നിയമാവലി പാലിച്ച് പരമാവധി പ്ലാസിറ്റിക് രഹിത മാക്കുതിനെക്കുറിച്ച് കൂടിയാലോചിക്കുന്നതിന് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളുടെയും യോഗം ജില്ലാ കളക്ടറുടെ ചേമ്പറില്‍ ഒക്‌ടോബര്‍ 28ന് വൈകിട്ട് 3.30 ന് ചേരും. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പരമാവധി ഫ്‌ളക്‌സും, പ്ലാസ്റ്റിക് ബാനറുകളും പോസ്റ്ററുകളും ഒഴിവാക്കുക, മീറ്റിങ്ങുകളിലും പൊതുപരിപാടികളിലും ഭക്ഷണ വിതരണങ്ങള്‍ക്ക് പ്ലാസ്റ്റിക്, പേപ്പര്‍ ഗ്ലാസുകള്‍, പ്ലേറ്റുകള്‍ ഒഴിവാക്കുക, ബൂത്തുകള്‍, സാമഗ്രി വിതരണ കേന്ദ്രങ്ങള്‍, കൗണ്ടിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലും ഡിസ്‌പോസബിളുകളും പ്ലാസ്റ്റിക് ഉല്‍പങ്ങളും ഒഴിവാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. ശുചിത്വ സന്ദേശ പ്രചരണം സ്വീപ്പ് വാഹനത്തിലൂടെയും നടത്തുതാണ്