വേങ്ങരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

aവേങ്ങര :കാറും ബൈക്കും കൂട്ടയിടിച്ച്‌ ബൈക്ക്‌ യാത്രികനായ യുവാവ്‌ മരിച്ചു. വേങ്ങര ഊരകം ചാലില്‍ കുണ്ട്‌ മേച്ചേരി അഹമ്മദിന്റെ മകന്‍ അബ്ദുല്‍ മജീദ്‌(29) ആണ്‌ മരിച്ചത്‌. ബൈക്കിലുണ്ടായിരുന്ന മജീദിന്റെ ഭാര്യ ജംഷീദക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്‌.
ഞായറാഴ്‌ച രാത്രി ്‌ഏഴരമണിയോടെയാണ്‌ അപകടമുണ്ടായത്‌. വേങ്ങര പോലീസ്‌ സ്‌റ്റേഷന്‌ മുന്‍വശത്തെ മലപ്പുറം റോഡില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌
മാതാവ്‌ സുബൈദ, സഹോദരങ്ങള്‍ ഷുക്കൂര്‍, നാദിറ, മുഹസിന