വേങ്ങര എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം

Story dated:Wednesday August 12th, 2015,10 43:am
sameeksha sameeksha

Untitled-1 copyവേങ്ങര: പറപ്പൂരിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. വേങ്ങര തറയിട്ടാലിന്‌ സമീപം ചേക്കാലിമാട്‌ പ്രവര്‍ത്തിക്കുന്ന ബാങ്ക്‌ ശാഖയിലെ കെട്ടിടത്തിലെ എടിഎം കൗണ്ടറിലാണ്‌ തിങ്കളാഴ്‌ച രാത്രി കവര്‍ച്ചാ ശ്രമം നടന്നത്‌. ഇവിടെ നിന്നും പണം നഷ്ടമായിട്ടില്ലെന്നാണ്‌ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്‌.

മോഷ്ടാക്കള്‍ കൗണ്ടറിനുള്ളിലെ വൈദ്യുതിയു മറ്റു ഉപകരണങ്ങളുടെ ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്‌. ചൊവ്വാഴ്‌ച പുലര്‍ച്ച വരെ സിസിടിവി പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്‌. കൗണ്ടറിനുള്ളില്‍ മോഷ്ടാക്കള്‍ മുളകുപൊടി വിതറിയിട്ടുണ്ട്‌.

മലപ്പുറത്തുനിന്നും ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും എത്തി പരിശോധന നടത്തി. വേങ്ങര അഡീഷണല്‍ എസ്‌ഐ മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ്‌ അന്വേഷണ ചുമതല.