ലീഗ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി: ജനകീയ മുന്നണിക്ക് ജയം: വേങ്ങരയില്‍ സംഘര്‍ഷം

muslim leagueവേങ്ങര :തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പത്രികകളുടെ സൂക്ഷമപരിശോധനന പൂര്‍ത്തിയായപ്പോള്‍ വേങ്ങര മണ്ഡലത്തിലെ പറപ്പുര്‍ പഞ്ചായത്തില്‍ മുസ്ലീം ലീഗിന് തിരിച്ചടി. പറപ്പുര്‍ പഞ്ചായത്തിലെ 19ാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥികളായി പത്രിക സമര്‍പ്പിച്ചിരുന്ന എംകെ ഫാത്തിമ, ഡെമ്മിയായ കെകെ സെഫ്രീന സിദ്ധീഖ് എന്നിവരുടെ പത്രികകളാണ് വരണാധികാരിയായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അസി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെപി അനില്‍ദാസ് തള്ളിയത്. പത്രികയില്‍ സ്ഥാനാര്‍ഥികള്‍ ഒപ്പിടാത്തതിനാലാണ് പത്രിക തള്ളിപ്പോയത്.

ഇതോടെ ജനകീിയ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന തുമ്പത്ത് നസീറ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മുസ്ലീം ലീഗിനെതിരെ കോണ്‍ഗ്രസ്സും സിപിഎമ്മുമടക്കമുള്ള കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിയാണ് ജനകീയമുന്നണി.
പത്രിക തള്ളിതറിഞ്ഞ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ലീഗ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത് കുറച്ചുനേരം സംഘര്‍ഷത്തിനിടയാക്കി. പിന്നീ പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്.