മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം മുടിഞ്ഞ് പോകില്ല;വെള്ളാപ്പള്ളി

downloadആലപ്പുഴ: മോഡി പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. നരേന്ദ്ര മോഡി അധികാരത്തില്‍ വരുന്നതോടെ രാജ്യം മുടിഞ്ഞ് പോകില്ലെന്ന് വെള്ളാപ്പള്ളി. ബിജെപിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം നല്‍കാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പിസി ജോര്‍ജ്ജ് പറയുന്നതെല്ലാം ശരിയാണെന്നും സര്‍ക്കാറിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവന്നെും വെള്ളാപ്പള്ളി പിസി ജോര്‍ജ്ജിനെ ന്യായീകിച്ച് അഭിപ്രായപ്പെട്ടു.

അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ നില മെച്ചപ്പെട്ടതായിരിക്കില്ലെന്നും അദേഹം പറഞ്ഞു.

തങ്ങള്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു തെരുന്നില്ലെന്ന കാരണത്താല്‍ യുഡിഎഫ് സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസമുണ്ടാവുന്നുവെന്ന് നേരത്തെ എസ്എന്‍ഡിപി വ്യക്തമാക്കിയിരുന്നു.