ബിഷപ്പുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു: വെള്ളാപ്പള്ളി നടേശന്‍

vellappally-natesanതൊടുപുഴ: ഇടുക്കി ബിഷപ്പ്‌ മാര്‍ മാത്യു ആനക്കുഴിക്കാട്ടിലിന്റെ പ്രസ്‌താവനയെ തുടര്‍ന്ന്‌ എസ്‌എന്‍ഡിപി നടത്തി വന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി ബിഷപ്പ്‌ മാര്‍ മാത്യു അറയ്‌ക്കല്‍ നേരിട്ടെത്തി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ തീരുമാനമെന്നും അദേഹം പറഞ്ഞു. സഭയും സമുദായവും എല്ലാം മറന്ന്‌ മുന്നോട്ട്‌ പോകുമെന്ന്‌ കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ ശേഷം ഇരുവരും പറഞ്ഞു.

നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്‌ച.