Section

malabari-logo-mobile

മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു

HIGHLIGHTS : തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് നടത്തുന്ന വാഹനപണിമുടക്ക് പൂര്‍ണം. രാവിലെ ആറ...

തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് നടത്തുന്ന വാഹനപണിമുടക്ക് പൂര്‍ണം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.

ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴില്‍ ഉടമകളും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല.

sameeksha-malabarinews

പണിമുടക്കിനെ തുടര്‍ന്ന് കേരള, കാലിക്കറ്റ് സര്‍വകാലാശാലകള്‍ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. അതെസമയം ഇന്ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!