Section

malabari-logo-mobile

വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീയം കൂട്ടി

HIGHLIGHTS : തിരു: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ) ഉത്തരവിറക്കി. ഏപ്രില്‍ ഒന്നു...

alakതിരു: വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്താന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ) ഉത്തരവിറക്കി. ഏപ്രില്‍ ഒന്നു മുതല്‍ ഉത്തരവ് നടപ്പില്‍ വരും. സ്വകാര്യ കാറുകളുടെ പ്രീമിയത്തില്‍ 20 ശതമാനം വര്‍ധനവുണ്ടാകും മറ്റ് വാഹനങ്ങള്‍ക്ക് 10 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുക.

നിലവില്‍ 941 രൂപയായിരുന്ന 1000 സിസി വരെയുള്ള കാറുകളുടെ അടിസ്ഥാന പ്രീമിയം 1129 രൂപയായി ഉയരും. നിലവിലെ അടിസ്ഥാന പ്രീമയത്തിനൊപ്പം 1236 ശതമാനം നികുതി, ഡ്രൈവര്‍ കവറേജ്, തേര്‍ഡ് പാര്‍ട്ടി പ്രോപ്പര്‍ട്ടി ഡാമേജ് എന്നീ ഇനങ്ങളിലെ തുകകൂട്ടി ചേര്‍ത്താണ് പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. 1110 രൂപയായിരുന്ന 1000 മുതല്‍ 1500 സിസി വരെയുള്ള കാറുകളുടെ അടിസ്ഥാന പ്രീമിയം 1332 രൂപ യാക്കും. 1500 സിസിയില്‍ കൂടുതലുള്ള കാറുകള്‍ക്ക് 4109 രൂപയാണ് അടിസ്ഥാന പ്രീമിയം.

sameeksha-malabarinews

ഇരുചക്രവാഹനങ്ങളുടെ അടിസ്ഥാന പ്രീമിയം 75 സിസി വരെ 455 രൂപ(പഴയത് 414), 75 മുതല്‍ 150 സിസി വരെ 464(പഴയത് 422), 150 സിസി മുതല്‍ 350 വരെ 462 രൂപ(പഴയത് 420), 350 സിസിക്ക് മുകളില്‍ 844 രൂപ(പഴയത് 804), ഗുഡ്‌സ് കാര്യേജ്(ലോറി):7500 കിലോഗ്രാം വരെ 14390 രൂപ(13082), 7500-12000 കിലോഗ്രാം വരെ 15365(13,968), 12000-20000 കിലോഗ്രാം വരെ 16360 (14873). ഗുഡ്‌സ് ഓട്ടോ 4508 രൂപ(4098), ഓട്ടോറിക്ഷ 2962 രൂപ (2687).

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!