വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കി

മലപ്പുറം: മോട്ടോര്‍ വാഹനവകുപ്പ് ജില്ലയിലെ എല്ലാ താലൂക്കുകളിലുമുള്ള കെ.എസ്.ആര്‍.റ്റി.സി. യുള്‍പ്പെടെയുള്ള ബസ്സുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കെ.എസ്.ആര്‍.റ്റി.സി. യുള്‍പ്പെടെ 17 ബസ്സുകളുടെ ഫിറ്റ്‌നസ്സ് റദ്ദാക്കുകയും 712 ബസുകള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തതായി ആര്‍.റ്റി.ഒ. എം.പി. അജിത്കുമാര്‍ അറിയിച്ചു. 342 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 2,40,000 രൂപ പിഴ ഈടാക്കി.