Section

malabari-logo-mobile

അമരമ്പലത്ത്‌ ഹാഡ-പച്ചക്കറി മാര്‍ക്കറ്റിങ്‌ കോംപ്ലക്‌സ്‌

HIGHLIGHTS : പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാളികാവ്‌ ബ്ലോക്കിലെ അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ ഹാഡ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച പച്ചക്കറി

hada -vegitable market inaguration at amarambalam by minister aryadan muhammedപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാളികാവ്‌ ബ്ലോക്കിലെ അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ ഹാഡ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച പച്ചക്കറി മാര്‍ക്കറ്റിങ്‌ കോംപ്ലക്‌സ്‌ ഊര്‍ജവകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. പരിപാടിയില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ജെ. മറിയക്കുട്ടി അധ്യക്ഷയായി. കാളികാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിലെ വിവിധ പഞ്ചായത്ത്‌ ക്ലസ്റ്ററുകള്‍ മുഖേനെ ഉത്‌പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും അമരമ്പലം കൃഷിഭവന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ്‌ ക്ലസ്‌റ്ററിന്റെ നേതൃത്വത്തില്‍ വില്‌പന നടത്താനുള്ള സംവിധാനമാണ്‌ മാര്‍ക്കറ്റിങ്‌ കോംപ്ലക്‌സ്‌. കേന്ദ്രത്തിലൂടെ കര്‍ഷകര്‍ക്ക്‌ പരമാവധി വിലയില്‍ ഉത്‌പന്നങ്ങള്‍ വില്‍ക്കാനും ഉപഭോക്താവിന്‌ മാര്‍ക്കറ്റ്‌ വിലയേക്കാള്‍ കുറഞ്ഞനിരക്കില്‍ പച്ചക്കറികള്‍ വാങ്ങാനും സാധിക്കും.
കോംപ്ലക്‌സിനോടനുബന്ധിച്ചുള്ള ജൈവ ഉത്‌പന്ന വിപണന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം അമരമ്പലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്‍.എം. ബഷീര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ ജില്ലയിലെ മികച്ച കര്‍ഷകനെയും മികച്ച കൃഷി ഓഫീസര്‍മാരെയും ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എം. അഹമ്മദ്‌, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ കെ.പി ജല്‍സീമിയ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ജോസ്‌ ജോസഫ്‌, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.കെ. അനിത, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങള്‍, കെ. സുരേഷ്‌ കുമാര്‍, വി.കെ. സജിമോള്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!