‘വിഷമില്ലാതെ വിശപ്പടക്കാന്‍’ സമ്പൂര്‍ണ ജൈവപച്ചക്കറി വിളവെടുപ്പ് തുടങ്ങി

untitled-1-copyകോഡൂര്‍:ഒറ്റത്തറയിലെ ‘വിഷമില്ലാതെ വിശപ്പടക്കാന്‍’ സമ്പൂര്‍ണ ജൈവ കൃഷി പദ്ധതിയിലെ പച്ചക്കറി വിളവെടുപ്പ് തുടങ്ങി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ പതിനാലാം വാര്‍ഡ് ഒറ്റത്തറയിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ പാട്ടത്തിനെടുത്ത തരിശുഭൂമിയില്‍ ആരംഭിച്ച സമ്പൂര്‍ണ ജൈവകൃഷി പദ്ധതിയിലെ പച്ചക്കറിയാണ് വിളവെടുപ്പ് ആരംഭിച്ചത്.
വാര്‍ഡിന്റെ വിവിധ ഭാഗങ്ങളിലായി എട്ടേക്കറോളം സ്ഥലത്ത് അറുപതോളം തൊഴിലാളികള്‍ ചേര്‍ന്നാണ് കൃഷി നടത്തുത്. തക്കാളി, പയര്‍, വഴുതന, മുളക്, വെണ്ട തുടങ്ങിയ പച്ചക്കറികളും മരച്ചീനി, കൂര്‍ക്ക തുടങ്ങിയ കിഴങ്ങ് വര്‍ഗങ്ങളുമാണ് കൃഷിയിറക്കിയിട്ടുള്ളത്.
ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്യുത്. മാരകമായ കീടനാശിനി പ്രയോഗം മൂലമുണ്ടാകു രോഗങ്ങള്‍, ജൈവ കൃഷിയുടെ പ്രസക്തി, ജൈവ വളം, ജൈവകീടനാശിനി എിവയുടെ ഉല്‍പ്പാദനവും ഉപയോഗരീതി എിവയിലെല്ലാം രണ്ട് ഘട്ടങ്ങളിലായി കൃഷിഭവന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

വിളവെടുപ്പ് ഉദ്ഘാടനം് പഞ്ചായത്ത് പ്രസിഡന്റ് കെ സലീന ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം എം കെ മുഹ്‌സിന്‍, സ്ഥിര സമിതി അദ്ധ്യക്ഷ സജ്‌നമോള്‍ ആമിയന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മച്ചിങ്ങല്‍ മുഹമ്മദ്, കെ. ഹാരിഫ റഹ്മാന്‍, സജീന മേനമണ്ണില്‍, കൃഷി ഓഫിസര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍, കൃഷി അസി. കെ. വിജേഷ്, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചീനിയര്‍മാരായ സബ്‌ന ചുണ്ടയില്‍, ജസീര്‍ അഹമ്മദ് വലിയതൊടി, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ റാബിയ കരുവാ’ില്‍, സുശില അധികാരത്ത്, സരസ്വതി തോട്ടത്തില്‍ എിവര്‍ പങ്കെടുത്തു.