വേങ്ങരയില്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി

abuse copyവേങ്ങര: ഭര്‍ത്താവിന്റെ ബന്ധു പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്‌തതായി യുവതിയുടെ പരാതി. ഭര്‍ത്താവിന്റെ ബന്ധു ചേറൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും മൂന്ന്‌ പവന്‍ സ്വര്‍ണ മാല, മൂന്ന്‌ പവന്‍ നക്ലേസ്‌, നാല്‌ പവന്‍ വള, 35000 രൂപ എന്നിവ തട്ടിയെടുക്കുകയായിരുന്നെന്ന്‌ യുവതി പരാതിയില്‍ പറയുന്നു. തുവ്വൂര്‍ സ്വദേശിനിയായ യുവതിയാണ്‌ പോലീസില്‍ പരാതിയില്‍ നല്‍കിയിരിക്കുന്നത്‌. സംഭവത്തില്‍ വേങ്ങര പോലീസ്‌ കേസെടുത്തു.