Section

malabari-logo-mobile

ഗോത്ര വര്‍ഗ്ഗ പഠന മ്യൂസിയവും ഡിജിറ്റല്‍ ലൈബ്രറിയും ഉദ്ഘാടനം ചെയ്തു

HIGHLIGHTS : നിലമ്പൂര്‍:നിലമ്പൂര്‍ വീട്ടിക്കുന്നത്ത് ജി.എല്‍.പി സ്‌കൂളിലെ ഗോത്ര വര്‍ഗ്ഗ പഠന മ്യൂസിയവും ഡിജിറ്റല്‍ ലൈബ്രറിയും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍...

നിലമ്പൂര്‍:നിലമ്പൂര്‍ വീട്ടിക്കുന്നത്ത് ജി.എല്‍.പി സ്‌കൂളിലെ ഗോത്ര വര്‍ഗ്ഗ പഠന മ്യൂസിയവും ഡിജിറ്റല്‍ ലൈബ്രറിയും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ആദ്യ ഗോത്ര വര്‍ഗ്ഗ പഠന മ്യൂസിയം സ്‌കൂളില്‍ ഡയറ്റിന്റെ സഹായത്തോടെയാണ് നിര്‍മ്മിച്ചത്. സ്‌കൂളിലെ മുന്‍ പ്രധാനധ്യാപകന്‍ എബ്രാഹാമിന്റെ സ്മരണാര്‍ത്ഥം ജനകീയ പങ്കാളിത്തത്തോടെയാണ് മള്‍ട്ടിമീഡിയ ലൈബ്രറി ഒരുക്കിയത്.

ഈ വര്‍ഷത്തെ എല്‍.എസ്.എസ് വിജയി പി. അനിരുദ്ധന്‍, ലൈബ്രറി നിര്‍മ്മാണത്തിനു നേതൃത്വം നല്‍കിയ അഡ്വ, ജെയ്‌സ, ഡോ.രാമചന്ദ്രന്‍, സരള വേണുഗോപാല്‍, മ്യൂസിയം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ ഗഫൂര്‍, അക്കാദമിക് കോഓഡിനേറ്റര്‍ ബാബു വര്‍ഗ്ഗീസ്, പ്രധാനധ്യാപകന്‍ ഇല്ലിക്കണ്ടി അസീസ് എന്നിവരെ ആദരിച്ചു. എസ്.എം.സി ചെയര്‍മാന്‍ വി.വാസുദേവന്‍, എസ്.എസ്.സി ടെയര്‍മാന്‍ പി.രാജീവ്, എം.ടി.എ പ്രസിഡന്റ് കെ.സരിത എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!