Section

malabari-logo-mobile

ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ

HIGHLIGHTS : 'നിദ്ര'യ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിയ്ച്ചു. ദിലീപ് നായക...

Vedika-Chandrettan-Evideya‘നിദ്ര’യ്ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിയ്ച്ചു. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ അനുശ്രീയും നമിത പ്രമോദും നായികമാരായി എത്തുന്നു.

ഭര്‍ത്താവിനെ അമിതമായി സ്‌നേഹിയ്ക്കുന്ന ഭാര്യയും, അതില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിയ്ക്കുന്ന ഭര്‍ത്താവും ചേരുമ്പോഴുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന ചിത്രത്തിന്റെ പ്രമേയം.

sameeksha-malabarinews

പ്രതാപ് പോട്ടന്‍, ഷമ്മി തിലകന്‍, വിനായകന്‍, വിനോദ് ചെമ്പന്‍ ജോസ്, ദിലീഷ് പോത്തന്‍, സാജു നവോദയ, ദിലീഷ് നായര്‍, സൗബിന്‍, മാസ്റ്റര്‍ ഇന്‍ഹാന്‍, വീണ നയാര്‍, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

ഹാന്റ്‌മെയ്ഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള ഈണം നല്‍കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!