Section

malabari-logo-mobile

വടക്കാഞ്ചേരി പീഡനം: ദേശീയ വനിതാ കമീഷൻ കേസെടുത്തു

HIGHLIGHTS : ദില്ലി: വടക്കാഞ്ചേരിയിലെ ലൈംഗിക പീഡനത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞദിവസം തൃശൂര്‍ സ്വദേശിനിയായ യുവതി നടത്തിയ വെളിപ്പെടുത്തലി...

vadakkanchey_0ദില്ലി: വടക്കാഞ്ചേരിയിലെ ലൈംഗിക പീഡനത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. കഴിഞ്ഞദിവസം തൃശൂര്‍ സ്വദേശിനിയായ യുവതി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.
ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണനെതിരെ കമീഷന്‍ സമന്‍സ് അയച്ചു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സമന്‍സ് അയച്ചത്. കേസില്‍ ആരോപണ ധേയനായ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കെ. രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയത്.

സുപ്രീംകോടതി നിര്‍ദേശപ്രകാരം ബലാത്സംഗ കേസുകളില്‍ ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ല. ഈ ചട്ടം ലംഘിച്ച കെ. രാധാകൃഷ്ണന്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് കമീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

sameeksha-malabarinews

ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്താന്‍ ദേശീയ വനിതാകമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ വനിതാകമീഷന്‍ കത്തയച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!