വട്ടപ്പാറയില്‍ വാഹനാപകടം: ബൈക്കില്‍ ലോറിയിടിച്ച്‌ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

valanchery newsവളാഞ്ചേരി: ദേശീയ പാതയില്‍ വട്ടപ്പാറ വളവില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ലോറി്‌യിടിച്ച ഒരു കുടുംബത്തിലെ മൂന്ന്‌ പേര്‍ മരിച്ചു. തൊഴുവാനൂര്‍ കാളിയേക്കല്‍ അബുട്ടിയുടെ മകന്‍ ഉസ്‌മാന്‍(35) ഭാര്യ ഫൗസിയ(28) അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിയായ മകള്‍ നിഹാല നസ്‌റിന്‍(10) എന്നിവരാണ്‌ മരിച്ചത്‌. അപകടസ്ഥലത്തു വച്ചുതന്നെ മൂന്നുപേരും മരണമടഞ്ഞിരുന്നു.
ഞായറാഴ്‌ച രാത്രി പത്തരമണിയോടെയാണ്‌ അപകടമുണ്ടായത്‌ ഉസ്‌മാനും കുടുംബവും കഞ്ഞിപ്പുരയിലെ സഹോദരിയുടെ വീട്ടില്‍ നടന്ന നോമ്പുതുറക്ക്‌ ശേഷം വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. വിദേശത്തായിരുന്ന ഉസ്‌മാന്‍ നാലു ദിവസം മുമ്പാണ്‌ നാട്ടിലെത്തിയത്‌.
ഉസ്‌മാന്‌ നിസാം എന്ന ഒരു മകനുമുണ്ട്‌ നിസാം ഈ സമയത്ത്‌ ഉമ്മ ഫാസിയിയുടെ വീട്ടിലായിരുന്നു.
മൃതദേഹങ്ങള്‍ തിങ്കളാഴ്‌ച ജില്ലാ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും