Section

malabari-logo-mobile

പരിണാമവും മഹാസ്‌ഫോടന സിദ്ധന്തവും സത്യം; മാര്‍പാപ്പ

HIGHLIGHTS : വത്തിക്കാന്‍: കത്തോലിക്ക സഭയുടെ പരമ്പരാഗത സിദ്ധന്തങ്ങളെ നിരാകരിച്ച്‌ പുരോഗനാത്മക നിലപാടുകളുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ രംഗത്ത്‌. മഹാവിസ്‌ഫോടന സിദ്...

Untitled-1 copyവത്തിക്കാന്‍: കത്തോലിക്ക സഭയുടെ പരമ്പരാഗത സിദ്ധന്തങ്ങളെ നിരാകരിച്ച്‌ പുരോഗനാത്മക നിലപാടുകളുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ രംഗത്ത്‌. മഹാവിസ്‌ഫോടന സിദ്ധാന്തവും സഭ ഇതുവരെ അംഗീകരിക്കാതിരുന്ന പരിണാമവും സത്യമാണെന്ന്‌ മാര്‍പാപ്പ പ്രഖ്യാപിച്ചു. കയ്യില്‍ അത്ഭുത വടിയുള്ള മാന്ത്രികനല്ല ദൈവമെന്നും അദ്ദേഹം പറഞ്ഞു. പോത്തിഫിക്കല്‍ അക്കാദമി ഓഫ്‌ സയന്‍സില്‍ സംസാരിക്കവെയാണ്‌ ലോകത്തെ മതവിശ്വാസികള്‍ക്കിടയില്‍ വരും ദിനങ്ങളില്‍ ഏറെ സംവാദങ്ങള്‍ക്കും, വിവാദങ്ങള്‍ക്കും ഇടയാക്കുന്ന ഒരു ശാസ്‌ത്ര സത്യത്തെ കുറിച്ച്‌ മാര്‍പാപ്പ തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

ഉല്‍പ്പത്തി പുസ്‌തകത്തിലുള്ള പ്രപഞ്ച സൃഷ്‌ടിയെ കുറിച്ച്‌ വായിക്കുമ്പോള്‍ ദൈവം മാന്ത്രികനാണെന്ന്‌ സങ്കല്‍പ്പിക്കേണ്ടി വരുന്നു. എല്ലാ കാര്യവും നിര്‍വ്വഹിക്കാന്‍ കെല്‍പ്പുള്ള മാന്ത്രികവടി അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും എന്നാല്‍ അത്‌ ശരിയല്ലെന്നും മാര്‍പാപ്പ പറയുന്നു. പ്രപഞ്ചം ഈ രീതിയിലായത്‌ ആറോ, ഏഴോ ദിവസം കൊണ്ടല്ല കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ്‌. ജീവജാലങ്ങളെ ദൈവമാണ്‌ സൃഷ്‌ടിച്ചതെങ്കിലും അവ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ വളരുകയായിരുന്നു എന്ന്‌ മാര്‍പാപ്പ പറഞ്ഞു.

sameeksha-malabarinews

ബൈബിളിലെ പഴയ നിയമത്തിലെ ഉല്‍പ്പത്തി പുസ്‌തകത്തില്‍ പ്രപഞ്ചോല്‍പ്പത്തിയെ കുറിച്ച്‌ വിശദീകരിക്കുന്നത്‌ ഇങ്ങനെയാണ്‌.
ദൈവം 6 ദിവസം കൊണ്ട്‌ പ്രപഞ്ചം സൃഷ്‌ടിക്കും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്‌തു. ആദ്യ ദിനത്തില്‍ രാത്രിയും പകലും സൃഷ്‌ടിച്ചു. രണ്ടാം ദിവസം ആകാശം സൃഷ്‌ടിച്ചു. മൂന്നാം ദിനത്തില്‍ കരയും കടലും സൃഷ്‌ടിച്ചു. നാലാം ദിനത്തില്‍ സൂര്യനെയും, ചന്ദ്രനെയും, നക്ഷത്രങ്ങളെയും സൃഷ്‌ടിച്ചു. അഞ്ചാം ദിവസം പക്ഷികളെയും മത്സ്യങ്ങളെയും സൃഷ്‌ടിച്ചു. ആറാം ദിവസം ഇഴജന്തുക്കളെയും, മൃഗങ്ങളെയും സൃഷ്‌ടിച്ചു. അന്ന്‌ തന്നെ ദൈവത്തിന്റെ ഛായയില്‍ മനുഷ്യനെയും സൃഷ്‌ടിച്ചു. ഈ കഥ മുറുകെ പിടിച്ചാണ്‌ പല സെമറ്റിക്‌ മത സിദ്ധാന്തങ്ങളും പ്രപഞ്ചോല്‍പ്പത്തിയെ വിശദീകരിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!