ബഹ്‌റൈനില്‍ ജനുവരി ഒന്നു മുതല്‍ വാറ്റ് നിലവില്‍ വരും

മനാമ: രാജ്യത്ത് ജനുവരി ഒന്നു മുതല്‍ വാറ്റ് നിലവില്‍ വരുന്നു. ഒന്നു മുതല്‍ അഞ്ച് ശതമാനം വരെയാണ് വാറ്റ്. പുതിയ വാറ്റ് നിയമത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള എല്ലാ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തു.

ആദ്യഘട്ടത്തില്‍ ജീവിതച്ചെലവ് വര്‍ധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി ബീല്‍ വീറ്റോ ചെയ്യണമന്നെ് ആവശ്യപ്പെട്ട പാര്‍ലമെന്ററി സമിതി പിന്നീട് ഈക്കാര്യത്തില്‍ നിലപാട് മാറ്റുകയും ബില്‍ പാര്‍ലമെന്റില്‍ പാസാക്കുകയുമായിരുന്നു.

മൂല്യവര്‍ധിത നികുതി നടപ്പാക്കാനുള്ള ജിസിസി രാഷ്ട്രങ്ങളുടെ ഏകീകൃത കരാറില്‍ ബഹ്‌റൈന്‍ ധനകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഒപ്പു വച്ചിരുന്നു. ബഹ്‌റൈനില്‍ നടത്തുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായി വാറ്റ് ഏര്‍പ്പെടുത്തണമെന്ന് ഐഎംഎഫും നിര്‍ദേശിച്ചിരുന്നു.

Related Articles