Section

malabari-logo-mobile

വര്‍ധ ചുഴലിക്കാറ്റ്;ചെന്നൈ വിമാനത്താവളം അടച്ചു

HIGHLIGHTS : ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട വര്‍ധ ചുഴലിക്കാറ്റ് ഇന്ന് ഉച്ചക്ക് രണ്ടിനും അഞ്ചിനുമിടയില്‍ തമിഴ്‌നാട് തീരത്തെ...

ചെന്നൈ:  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് രൂപംകൊണ്ട വര്‍ധ ചുഴലിക്കാറ്റ് ഇന്ന് ഉച്ചക്ക് രണ്ടിനും അഞ്ചിനുമിടയില്‍ തമിഴ്‌നാട് തീരത്തെത്തും.ചെന്നെയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും വഴി തിരിച്ചുവിട്ടു. ചെന്നെ വിമാനത്താവളം അടച്ചു. സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തി. വൈദ്യുതി,ടെലിഫോണ്‍ നെറ്റ് വര്‍ക്കുകള്‍ ലഭ്യമല്ല.
മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് വിശുക. രക്ഷാപ്രവര്‍ത്തനത്തിന് അര്‍ദ്ധസൈനികവിഭാഗം രംഗത്തിറങ്ങി. തീരദേശങ്ങളില്‍നിന്ന് നേരത്തെതന്നെ ആഴുകളെ ഒഴിപ്പിച്ചിരുന്നു. തീരത്തോടടക്കുംത്തോറും കാറ്റിന്റെ വേഗം കൂടി വരികയാണ്. ആന്ധ്ര, തമിഴ്‌നാട്, പുതുച്ചേരി തീരത്താണ് കാറ്റുവീശുക.
കാറ്റിന് മുന്നോടിയായി ഞായറാഴ്ച രാത്രി മുതലേ ശക്തമായ മഴയാണ് തീരപ്രദേശങ്ങളില്‍ പെയ്യുന്നത് .കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.

പുലര്‍ച്ചെതന്നെ കാറ്റ് വീശിത്തുടങ്ങി. ആകാശം മൂടിക്കെട്ടിയ നിലയിലാണ്.എന്നാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കനത്ത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ആന്ധ്രപ്രദേശിലും ആവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

sameeksha-malabarinews

കനത്ത മഴയെത്തുടര്‍ന്ന് തമി‌ഴ്‌നാട്ടില്‍ എഗ്‌മോര്‍, ടി നഗര്‍, പാരീസ് എന്നിവിടങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഒരു ട്രെയിന്‍ പൂര്‍ണമായും മൂന്ന് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.മുഖ്യമന്ത്രി പനീര്‍സെല്‍വം ദുരന്തനിവരണ സേനാവിഭാഗങ്ങളുമായി ബന്ധപെട്ടു. ഭക്ഷണവും മരുന്നും ആവശയത്തിന് കരുതിയിട്ടുണ്ടെന്നും മുങ്ങല്‍ വിദഗ്ധരും ബോട്ടുകളും സജ്ജമാണെന്നും അറിയിച്ചു. അനാവശ്യയാത്രകള്‍ ഒഴിവാക്കണശംന്നും ജനങ്ങളോട് നിര്‍ദ്ദേശിച്ചു.

ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും വില്ലുപുരം ജില്ലയിലെ കടലോര താലൂക്കുകളിലെയും സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തിങ്കളാഴ്ച അവധി നല്‍കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിിലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!