ഇന്ത്യന്‍ വോളിബോള്‍ കോച്ചായി തെരഞ്ഞെടുത്ത എം അബൂബക്കറിന്‌ സ്വീകരണം നല്‍കി

vallikunnuവള്ളിക്കുന്ന്‌: ഫിലിപെയിനില്‍ നടന്ന അണ്ടര്‍23 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട എം.അബൂബക്കറിന്‌ ജന്‍മനാടായ വള്ളിക്കുന്നില്‍ ഡിവൈഎഫ്‌ഐ വള്ളിക്കുന്ന്‌ മേഖലാ കമ്മിറ്റി സ്വീകരണം നല്‍കി.

വോളിബോളിന്റെ ബാലപാഠങ്ങള്‍ വള്ളിക്കുന്നില്‍ നിന്ന്‌ അഭ്യസിച്ച്‌ പിന്നീട്‌ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ ഇടം നേടുകയും ഏഷ്യകപ്പ്‌ ഉള്‍പ്പെടെ നിരവധി വോളിബോള്‍ ടൂര്‍ണമെന്റുകളിലും മിന്നുന്ന പ്രകടനം കാഴ്‌ചവെച്ച വ്യക്തികൂടയാണ്‌ എം അബൂബക്കര്‍.

ഡിവൈഎഫ്‌ഐ ഒരുക്കിയ സ്വീകരണത്തില്‍ സ്‌പോട്‌സ്‌ കൗണ്‍സില്‍ എക്‌സിക്യുട്ടീവ്‌ (മലപ്പുറം) അംഗം ഋഷികേശ്‌ കുമാര്‍ ഉപഹാരം നല്‍കി. പി സുനില്‍കുമാര്‍, ടി.വി രാജന്‍, പടിയില്‍ ബാബുരാജ്‌, കായമ്പടം വേലായുധന്‍, കെ സുരേന്ദ്ര മോഹന്‍, എന്‍ വി സനീഷ്‌, കെ എം അബ്ദുള്ള എന്നിവര്‍ സംസാരിച്ചു.